Posts

നിഷ്കളങ്കതയും നന്മയുമാണ് ഹലാൽ ലൗ സ്റ്റോറി

 ഒരു സാമുദായിക പ്രസ്ഥാന ചുറ്റുപാടിൽ, അതിന്റെ ചട്ടക്കൂടുകളിൽ ഒതുങ്ങി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. അവർ ഒന്ന് ചേർന്നു ഒരു സിനിമ എടുക്കുവാൻ ഒരുങ്ങുന്നു.ഒരു സിനിമ തങ്ങളെക്കൊണ്ട് താങ്ങില്ല, എന്നതിനാൽ അക്കാലത്തു ഇന്നത്തെ വെബ് സീരീസുകളെക്കാൾ പ്രചാരവും ജനപ്രീതിയും ഉണ്ടായിരുന്ന ടെലി ഫിലിം /ഹോം സിനിമ എന്ന പദ്ധതിയിലേക്ക് നീങ്ങുന്നു.അങ്ങനെ അവർ ഒരു ഹോം സിനിമ ഒരുക്കുന്നതും, അതിനിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും, രസവും രസക്കേടുകളും ചില തിരിച്ചറിവുകളുമാണ് "ഹലാൽ ലവ് സ്റ്റോറി" തന്റെ ആദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയ പറഞ്ഞു നിർത്തുന്നിടത്തുനിന്നും ഒന്ന് മാറ്റി ചവിട്ടി അതേ വിഷയത്തെ മറ്റൊരു കണ്ണിലൂടെ കാണിക്കുകയാണ് സക്കറിയ ഇവിടെ.മുഹ്സിൻ പേരാരി KL 10 ൽ രേഖപ്പെടുത്തിയതിന്റെയും തുടർച്ച.മറ്റ് രണ്ടിടത്തും ഫുട്ബോൾ ആയിരുന്നു മാധ്യമമെങ്കിൽ ഇവിടെ അത് സിനിമ തന്നെയാണ്. വളരെ ഒതുങ്ങിയ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും സിനിമയിലെ നാട്ടുകാർക്ക് സ്വന്തമായ,വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ട്.പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ അധിനിവേശമായാലും,കൊക്കോ കോളയുടെ പ്രകൃതി ചൂഷണം ആയാലും അവർക്ക് പ്രതികരണമുണ്ട്, പ്രതി